സുരേന്ദ്രൻ രാജി വെക്കണമെന്നാവശ്യം പാർട്ടിയിൽ ശക്‌തം; ഇന്ന് ബിജെപി സംസ്ഥാന നേതൃത്വയോഗം കൊച്ചിയില്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാചയത്തിന് പിന്നാലെ തന്നെ ബി ജെ പി സംസ്ഥാന നേതൃത്വ യോഗം ഇന്ന് കൊച്ചിയിൽ ചേരും, ഈ യോഗത്തിൽ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യ അജണ്ട ആയി വരുന്നത്. എന്നാൽ സുരേന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സുരേന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. എന്നാൽ കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതു പോലും നാടകീയം ആണെന്ന വിലയിരുത്തലാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍റെ എതിരാളികള്‍ പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിധി ശരിയായരീതിയിൽ വിലയിരുത്തും ആവശ്യമായിട്ടുള്ള തിരുത്തലുകളും ഉണ്ടാകും, ഓരോ ബൂത്തിലും ശരിയായ വിശകലവും പരിശോധനയും നടത്താനാണ് തീരുമാന൦. വോട്ടുകൾ കുറഞ്ഞുവെന്നുള്ളത് വസ്തുതയാണ്. എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുമ്പോൾ ക്രഡിറ്റ് മറ്റുള്ളവർക്കും പരാജയപ്പെടുമ്പോൾ പ്രഡിഡന്റിനുംആണെന്നും അദ്ദേഹം പറഞ്ഞു.