For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പുല്ലുമേട് വഴിയുള്ള തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം

11:48 AM Dec 16, 2024 IST | ABC Editor
പുല്ലുമേട് വഴിയുള്ള  തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം

പുല്ലുമേട് വഴിയും എരുമേലി വഴിയും അയ്യപ്പനെ കാണാൻ കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു വരുന്ന അയ്യപ്പന്മാർക്കു ആശ്വാസമായി ദേവസ്വം ബോർഡ് . ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.

ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.ഇത് അയ്യനെ കാണാൻ നടന്നു എത്തുന്ന തീർത്ഥാടകർക്ക് വലിയ ആശ്വാസം തന്നെയാണ് .

മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർത്ഥാടകർക്ക് ദർശനം

Tags :