Film NewsKerala NewsHealthPoliticsSports

ലോകത്തിന്റെ ഉറ്റുനോട്ടം അമേരിക്കയിലേക്ക്; പുതിയ പ്രസിഡന്റിനുള്ള തെരഞ്ഞെടുപ്പ് വിധി നാളെ 

10:39 AM Nov 04, 2024 IST | suji S

ലോകത്തിന്റെ ഉറ്റുനോട്ടം അമേരിക്കയിലേക്ക്, അമേരിക്കയിൽ പുതിയ പ്രസിഡന്റിനുള്ള തെരഞ്ഞെടുപ്പ് വിധി നാളെ. കൃത്യമായ പക്ഷമില്ലാത്ത നിർണായക സംസ്ഥാനങ്ങളിൽ അന്തിമ പ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികളായ ഡൊണാൾഡ് ട്രംപും ,ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും. വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നതാണ് നിർണായകം.

പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്.കഴിഞ്ഞയാഴ്ച പകുതിയായപ്പോഴേക്കും 6.8 കോടിപ്പേർ വോട്ടുചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ മുതൽ ഫലം അറിഞ്ഞുതുടങ്ങും.സർവേ അനുസരിച്ച് ഏഴ് നിർണായക സംസ്ഥാനങ്ങളിൽ നാലിടത്ത് കമല ഹാരിസിന് നേരിയ മുൻതുക്കമുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Tags :
Donald TrumpKamala HarrisThe election verdict for the new president
Next Article