For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വയനാട്ടിൽ വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ സന്ദര്‍ശിച്ചു

04:56 PM Nov 12, 2024 IST | ABC Editor
വയനാട്ടിൽ  വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സി പി എം  സംസ്ഥാന സമിതി അംഗം പി  ജയരാജന്‍ സന്ദര്‍ശിച്ചു

വയനാട് തവിഞ്ഞാല്‍ തലപ്പുഴയില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ സന്ദര്‍ശിച്ചു. വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും പി ജയരാജനൊപ്പം ഉണ്ടായിരുന്നു .വയനാട്ടിൽ തലപ്പുഴയിൽ അഞ്ച് കുടുംബങ്ങൾക്കാണ് വഖഫ് ബോർഡ് അവകാശവാദവുമായി നോട്ടീസ് അയച്ചത് .

ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം പി. ജയരാജന്‍ പറഞ്ഞു. '30-ലേറെ വർഷം താമസക്കാരായിട്ടുള്ള ആളുകള്‍ക്ക് ഒഴിപ്പിക്കലിന്റെ ഭാഗമായി നോട്ടീസ് കിട്ടിയപ്പോള്‍ സ്വാഭാവികമായും പ്രയാസമുണ്ട്. പ്രയാസം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു . കോടതിയെ അടക്കം ബോധ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാരാണ് നടപടികള്‍ കൈക്കൊള്ളേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച നടത്തി തീരുമാനം എടുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Tags :