For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം കോടതിയിൽ തുടങ്ങി, ഇനിയും കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവാദം കൊടുത്തില്ല

03:13 PM Dec 11, 2024 IST | Abc Editor
നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം കോടതിയിൽ തുടങ്ങി  ഇനിയും കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ  ആവശ്യപ്പെട്ടെങ്കിലും കോടതി അനുവാദം കൊടുത്തില്ല

നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല, ഒരുമാസം മുൻപ് കേസിന്റെ സാക്ഷി വിസ്താരം പൂർത്തീകരിച്ചിരുന്നു. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്.തുടർന്ന് പ്രതിഭാഗം മറുപടി നൽകും.അതേസമയം പ്രതിയായ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയക്കെതിരെ അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്.

ഡിജിപിക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജിയാണ് നൽകിയിരിക്കുന്നത്. ഈ കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിത ഹർജി നൽകിയിരിക്കുന്നത്. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയിരിക്കുന്നത്.നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ.

Tags :