ആദ്യ സീപ്ലെയിൻ പദ്ധതി നടപ്പാകാതെ പോയത് ഉമ്മൻ ചാണ്ടി സർക്കാർ മതിയായ ചർച്ചകൾ നടത്താതിരുന്നത് കൊണ്ട് ,മന്ത്രി മുഹമ്മദ് റിയാസ്
ആദ്യ സീപ്ലെയിൻ പദ്ധതി നടപ്പാകാതെ പോയത് ഉമ്മൻ ചാണ്ടി സർക്കാർ മതിയായ ചർച്ചകൾ നടത്താതിരുന്നത് കൊണ്ട് ,മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു. അന്നത്തെയും ഇന്നത്തെയും പദ്ധതി ഒന്നല്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അന്ന് ഉമ്മൻചാണ്ടി സർക്കാർ ചർച്ച നടത്തി മുന്നോട്ട് പോകണമായിരുന്നു എന്നാൽ അതുണ്ടായില്ല മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാൽ ഞങ്ങൾ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. കായലിൽ ഇറക്കുന്നതിലാണ് മത്സ്യത്തൊളിയാളികളും യൂണിയനുകളും എതിർപ്പുയർത്തിയത്. ഇത് ഡാമിലാണ് ഇറക്കുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ സീ പ്ലെയിൻ എന്ന് പറയുന്നത് ജനാധിപത്യ ജനകീയ സീ പ്ലെയിനാണ് , എന്നാൽ യുഡിഎഫി ന്റെതു തൊഴിലാളി വിരുദ്ധ സീപ്ലെയിൻ ആയിരുന്നു റിയാസ് പ്രതികരിച്ചു. ഡാമിൽ സീ പ്ലെയിൻ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും ഇതുവരെയും എതിർപ്പ് അറിയിച്ചിട്ടില്ല. കായലിൽ ഇറക്കുന്നത് വരുമ്പോൾ അക്കാര്യം പരിഗണിക്കും. തൊഴിലാളി സംഘടന നേതാക്കൾ പറഞ്ഞത് തൊഴിലാളികളുടെ വികാരം. അത് തീർത്തും ശരിയാണ്. യുഡിഎഫ് ഗ്രൂപ്പ് കളിച്ചു തമ്മിലടിച്ച് പദ്ധതി കുളം ആക്കുകയായിരുന്നു. ഭരണം കിട്ടുമ്പോൾ ഒന്നും ചെയ്യാതെ തമ്മിലടിച്ചിട്ട് ഇപ്പോൾ കൂട്ടക്കരച്ചിൽ നടത്തിയിട്ട് കാര്യമില്ല റിയാസ് പരിഹസിച്ചു പറഞ്ഞു.