ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമലയിലേക്ക് വോട്ടുചെയ്യുന്നതിനായി ആദ്യവോട്ടുവണ്ടിയെത്തി
11:05 AM Nov 13, 2024 IST | ABC Editor
ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമലയിലേക്ക് ആദ്യവോട്ടുവണ്ടിയെത്തി. മുട്ടിൽ, മാണ്ടാട്, തൃകൈയ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ 80 വോട്ടർമാരാണ് രണ്ട് ബസുകളിലായി എത്തിയത്. അടുത്ത ബസ് 11.00 മണിക്കാണ്. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി എന്ന പേരിലാണ് വാഹനം സര്‍വീസ് നടത്തുക. ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ തിരികെ എത്തിക്കാനും വോട്ട് വണ്ടിയുടെ സഹായം ലഭിക്കും.
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 14,71,742 വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്.
1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കിയത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.