Film NewsKerala NewsHealthPoliticsSports

സംസ്ഥാന ക്ഷേമപെൻഷൻ തട്ടിപ്പിൽ തുക പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു

11:43 AM Dec 13, 2024 IST | Abc Editor

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ തുക തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു.ഇങ്ങനെ കൈപ്പറ്റിയ ക്ഷേമ പെൻഷന്റെ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും എന്നാണ് സൂചനകൾ. കൂടാതെ ഇങ്ങനെ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.ഇതിന്റെ തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് ആകെ സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേർ സർക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നായിരുന്ന കണ്ടെത്തൽ. ഇതിൽ തന്നെ സർക്കാർ ജീവനക്കാർ കൂടുതലുള്ള തിരുവനന്തപുരം കോർപറേഷൻ മേഖലയിലാണ് തട്ടിപ്പുകാരും കൂടുതൽ. 347 പേരാണ് കോർപറേഷൻ പരിധിയിലെ സർക്കാർ തട്ടിപ്പുകാർ. ഇവർ 1.53 കോടിരൂപ ക്ഷേമപെൻഷനിൽ നിന്ന് തട്ടിയെടുത്തു.

Tags :
government has started actionwelfare pension fraud
Next Article