Film NewsKerala NewsHealthPoliticsSports

സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നില്ല, സ്ഥലം പൂർണ്ണമായും സർക്കാർ മേൽനോട്ടമായി ഉപയോഗിക്കും; മന്ത്രി പി രാജീവ്

11:04 AM Dec 05, 2024 IST | Abc Editor

സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നില്ല വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സ്ഥലം പൂർണമായും സർക്കാർ മേൽ നോട്ടത്തിൽ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടീകോം കരാർ പിൻമാറാൻ നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായും മന്ത്രി അറിയിച്ചു. അവർക്ക് നൽകേണ്ട നഷ്ടപരിഹാര തുകയെ കുറിച്ച് ഒരു കമ്മറ്റി രൂപികരിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ ഭൂമിയുടെ ആവശ്യകതയുണ്ട് മന്ത്രി പറഞ്ഞു.

100 കമ്പനികൾ ഭൂമിക്കായി കാത്തു നിൽക്കുകയാണ്. അവർക്ക് ഗുണകരമായി ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് പിന്മാറിയത്. ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ല.പദ്ധതിയിൽ കാര്യമായി പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമത കുറവൊന്നും വരുത്തിയിട്ടില്ല . പദ്ധതി അവസാനിപ്പിക്കുന്നില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു. അതേസമയം സ്മാർട്ട് സിറ്റി പദ്ധതിക്ക് പുതിയ പങ്കാളിയെ തേടുന്നതായി സർക്കാർ. ടീകോം ഒഴിവായ ശേഷം പദ്ധതിക്കായി സർക്കാർ പുതിയ നിക്ഷേപ പങ്കാളിയെ തേടും.താൽപര്യമുള്ളവർ എത്തിയാൽ പുതിയ വ്യവസ്ഥകളോടെ പദ്ധതി തുടരും എന്നും വാർത്തകൾ എത്തിയിരുന്നു.

Tags :
Minister P Rajeevsmart city
Next Article