Film NewsKerala NewsHealthPoliticsSports

മല്ലപ്പള്ളി പ്രസംഗ വിവാദം; മന്ത്രി സജി ചെറിയനെതിരെയുള്ള തുടർ അന്വേഷണം തടഞ്ഞു സർക്കാർ

03:42 PM Nov 28, 2024 IST | Abc Editor

മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസിൽ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ. മന്ത്രി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം. അതേസമയം തുടരന്വേഷണം വേണമെന്നാണ് ഹൈ കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. മന്ത്രി സജി ചെറിയാന് അനുകൂലമായ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി തീരുമാനം.

മറുവശത്തെ ഒരു മന്ത്രി ആയതിനാൽ സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് കോടതി ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറാണെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവി സർക്കാരിനോട് അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷമാണ് സർക്കാർ ഇടപ്പെട്ട് അന്വേഷണം തടഞ്ഞത്.

Tags :
Mallapally speech controversyMinister Saji Cherian
Next Article