Film NewsKerala NewsHealthPoliticsSports

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂ; കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും, മുഖ്യമന്ത്രി പിണറായി വിജയൻ

09:50 AM Nov 26, 2024 IST | Abc Editor

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക തന്നെ ചെയ്‌യും, വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകെ തന്നെ ചെയ്‌യും. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. അവരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം ഇതിന്റെ  റിപ്പോര്‍ട്ട് ലഭിക്കും എന്നും മന്ത്രി പറഞ്ഞു. നിയമപരമായി വിഷയത്തിന്റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

Tags :
Chief Minister Pinarayi VijayanMunambam land issue
Next Article