കൂടുതൽ കുരുക്കുമായി അരവിന്ദ് കെജ് രിവാൾ; കെജ് രിവാളിനേ പ്രോസിക്യൂട്ട് ചെയ്യാൻ ദില്ലി ലഫ് ഗവർണ്ണർ അനുമതി കൊടുത്തു.
മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൂടുതൽ കുരുക്ക് മുറുകയാണ്, അരവിന്ദ് കെജരിവാളിനേ പ്രോസിക്യൂട്ട് ചെയ്യാൻ ദില്ലി ലഫ് ഗവർണർ അനുമതി കൊടുത്തു. കെജരിവാളിലേ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഇ ഡിക്ക് ഇപ്പോൾ കിട്ടിയിരിക്കുകയാണ്.ഇനി കോടതി മുമ്പാകെ പ്രോസിക്യൂട്ട് ചെയ്യും. ഇനിയും വലിയ നടപടിയിലേക്ക്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജരിവാളിനെതിരേ പ്രാഥമികമായി തന്നെ തെളിവുകൾ ഉണ്ട്ന്നാണ് റിപ്പോർട്ടുകൾ.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിന് പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ഇ ഡി ക്ക് അനുമതി നല്കിയിരിക്കുകയാണ്. ഇതോടെ ഇൻഡിയ സഖ്യത്തിനും വൻ തിരിച്ചടിയായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം കെജ്‌രിവാളിന് വലിയ പരീക്ഷണമായ ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോഴത്തേ നീക്കങ്ങൾ. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ അന്വേഷിക്കുന്ന ഇഡി മാർച്ച് 21 ന്കെജ്‌രിവാളിന് അറസ്റ്റ് ചെയ്തിരുന്നു.