For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ആരൊക്കെയാണ് ഈ യോഗത്തിൽ പങ്കെടുത്തത്? സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നത്? സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടിയതിൽ വിമർശനവുമായി ഹൈക്കോടതി

02:57 PM Dec 10, 2024 IST | Abc Editor
ആരൊക്കെയാണ് ഈ യോഗത്തിൽ പങ്കെടുത്തത്  സംഘാടകർക്ക്  ആരാണ് അനുമതി കൊടുക്കുന്നത്  സിപിഎം വഞ്ചിയൂർ  ഏരിയാ സമ്മേളനത്തിനായി  തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടിയതിൽ വിമർശനവുമായി  ഹൈക്കോടതി

തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി.ആരോക്കെയാണ് ഈ യോഗത്തിൽ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. മുൻ ഉത്തരവുകളുടെ ലംഘനമാണിത് വിമർശിച്ചു കോടതി. ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നത്.ഈ ഒരു സംഭവത്തിന് സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഈ സംഭവത്തിൽ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടത്, വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാ‍ർ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റോഡിൽ കാൽനടക്കാർക്ക് നടക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഈ സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം.

Tags :