For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അത്തരക്കാർക്ക് ഒരുക്കുമുഷ്ടി പ്രയോഗിക്കും; ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

04:34 PM Dec 05, 2024 IST | Abc Editor
അത്തരക്കാർക്ക് ഒരുക്കുമുഷ്ടി പ്രയോഗിക്കും  ശബരിമലയിൽ നിലവാരമില്ലാത്ത  ഭക്ഷണപദാർത്ഥങ്ങൾ  വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അത്തരക്കാർക്കെതിരെ ഒരുക്കുമുഷ്ടി പ്രയോഗിക്കും എന്നാണ് കോടതി പറയുന്നത്. നിലക്കൽ നടക്കുന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ഹൈ കോടതി ഇങ്ങനൊരു വിമർശനം നടത്തിയത്. അമിത വില ഈടാക്കുന്നതിനെതിരെയും, മറ്റും പരിശോധന നടക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി,

കൂടാതെ കളക്ടർ ആരോഗ്യ – റവന്യു വിഭാഗം ,ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സ്ക്വാഡും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തന സജ്ജമാണെന്നാണ് അറിയിച്ചത്. ഇനിയും ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ ഉരുക്കുമുഷ്ടി പ്രയോഗിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.

Tags :