Film NewsKerala NewsHealthPoliticsSports

പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യബോർഡുകൾ നീക്കണമെന്ന് കർശന നിർദേശവുമായി ഹൈ കോടതി, സംഭവം സർക്കാർ പരാജയം

04:50 PM Dec 05, 2024 IST | Abc Editor

പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യബോർഡുകൾ അതും പത്ത് ദിവസത്തിനുള്ളിൽ നീക്കണമെന്ന് കർശന നിർദേശവുമായി ഹൈ കോടതി, നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴ ഈടാക്കുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. കോടികള്‍ മുടക്കി നിരത്തുകള്‍ മനോഹരമാക്കിയ ശേഷം ബോര്‍ഡുകള്‍ സ്ഥാപിച്ച് വൃത്തികേടാക്കുകയാണിപ്പോള്‍. ശരിക്കും സര്‍ക്കാരിന്റെ പരാജയമാണിത് എന്നും കോടതി പറഞ്ഞു.

ബോര്‍ഡ് നീക്കം ചെയ്താല്‍ നടപടി ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കാന്‍ സര്‍ക്കാരിനാകുമോ. കോടതി പറയുന്നു പലയിടത്തും അപകടാവസ്ഥയിലുള്ള വലിയ ബോര്‍ഡുകളുണ്ടെന്ന്. ബോര്‍ഡ് വയ്ക്കുകയെന്നത് മതപരമായ ആചാരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പ്രധാന റോഡുകളിലേക്കുള്ള കാഴ്ച പൂര്‍ണമായി മറയ്ക്കുന്ന രീതിയില്‍ പാതയോരങ്ങളിലും നടപ്പാതകളിലും കൈവരികളിലും സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ അലോസരമുണ്ടാക്കുന്നുണ്ട് ഇത് നിയമവിരുദ്ധം തന്നെയാണ്. സമൂഹ നന്മയെ കരുതി നടപടിയെടുക്കേണ്ട പൊതുഅധികാരികള്‍ക്കു തടസ്സമാകരുതെന്നു കോടതി ഓര്‍മപ്പെടുത്തി.സര്‍ക്കാര്‍ ഈ വിഷയത്തില്‍ 2010 ജനുവരി എട്ടിനു സര്‍ക്കുലര്‍ ഇറക്കിയിട്ടും അനധികൃത പരസ്യങ്ങളും ബോര്‍ഡുകളും പെരുകുകയാണെന്നതു ഗൗരവത്തിലെടുക്കണം എന്നും കോടതി വ്യക്തമാക്കി.

Tags :
High Court has given a strict orderremove illegal billboards in public places
Next Article