പോലീസുകാർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ ഒരു സുപ്രധാന തീരുമാന൦. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. സി ഐ വിനോദിന്റെ ഹർജിയിലാണ് നടപടി. അതേസമയം പൊന്നാനി സ്വദേശിനിയായ യുവതി മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
എസ്പി സുജിത് ദാസ്, ഡിവൈഎസ്പി, സിഐ തുടങ്ങിയവര്‍ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. തന്റെ പരാതിയില്‍ തുടര്‍നടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് ഇപ്പോൾ റദ്ദാക്കിയത്.