For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഹൈ കോടതി തള്ളി

03:32 PM Nov 25, 2024 IST | Abc Editor
ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഹൈ കോടതി തള്ളി

ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഹൈ കോടതി തള്ളി. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ സർക്കാരിനെ എതിർ കക്ഷി ആക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.പൊലീസ് സംരക്ഷണം നൽകിയില്ലെന്ന കോൺഗ്രസ് പാനലിന്റെ ഹർജിയിലാണ് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

അതേസമയം കഴിഞ്ഞ 16ന് നടന്ന തെരഞ്ഞെടുപ്പിൽ അംഗങ്ങൾക്കടക്കം വോട്ട് ചെയ്യാനായില്ലെന്നും, അക്രമണ സംഭവങ്ങളും ചൂണ്ടി വിശദമായ ഹർജി യുഡിഎഫ് ഇന്ന് ഫയൽ ചെയ്തു. ഈ കേസിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചക്കകം ഈ ഹർജി വീണ്ടും പരിഗണിക്കും.

Tags :