For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കരവന്നൂർ ബാങ്കിന്റെ കള്ളപ്പണക്കേസിലെ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഹൈ കോടതി, അങ്ങനെ പറയാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് കോടതി

04:45 PM Dec 02, 2024 IST | Abc Editor
കരവന്നൂർ ബാങ്കിന്റെ കള്ളപ്പണക്കേസിലെ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഹൈ കോടതി  അങ്ങനെ പറയാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് കോടതി

കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഹൈക്കോടതി. പ്രതികൾ കുറ്റക്കാർ അല്ലെന്ന് പറയാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നും അതിനാലാണ് പ്രതികൾക്ക് ജാമ്യം നൽകിയതെന്നും കോടതി . പ്രതികൾ 14 മാസമായി റിമാൻഡിലാണ്. ബന്ധപ്പെട്ട കുറ്റങ്ങളിൽ അന്വേഷണം പൂർത്തിയാക്കി ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ലെന്ന് കോടിതി പറയുന്നു.അതിനാലാണ് പ്രതികൾക്ക് ജാമ്യത്തിന് അർഹത ഉണ്ടെന്ന് കോടതി വ്യക്തമാക്കിയത്.

പ്രോസിക്യൂഷൻ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. അതേസമയം കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷനും, ബാങ്കിലെ മുൻ അക്കൗണ്ടൻ്റ് സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിടക്കം ജാമ്യം നൽകിയ സുപ്രീംകോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ നടപടി. കർശന ഉപാധികളോടെയാണ് പി.ആർ.അരവിന്ദാക്ഷനും സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചത്.

Tags :