നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈ കോടതി ഇന്ന് പരിഗണിക്കും
എ ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്നു സമർപ്പിച്ചിട്ടുള്ള ഹർജി ഹൈ കോടതി ഇന്ന് പരിഗണിക്കും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ആണ് ഇന്ന് പരിഗണിക്കുന്നത്. കൂടാതെ മഞ്ജുഷയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും ഇന്ന് നിലപാട് അറിയിക്കും,കേസ് ഡയറി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൈമാറും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും നല്‍കും,
ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ്. എന്നാൽ കഴിഞ്ഞ ദിവസം സർക്കാർ ഈ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് നിലപാട്. അതുപോലെ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നടന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്, അതുകൊണ്ട് സി ബി ഐ അന്വേഷണം ആവശ്യമില്ല എന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.