For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വീണയുടെ എക്‌സാലോജിക് കമ്പിനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്തിമവാദം ഇന്ന് ഹൈ കോടതി കേൾക്കും

10:32 AM Dec 04, 2024 IST | Abc Editor
വീണയുടെ എക്‌സാലോജിക് കമ്പിനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്തിമവാദം ഇന്ന് ഹൈ കോടതി കേൾക്കും

മുഖ്യ മന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്‍ ഹര്‍ജിയില്‍ ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും, ഹർജിയില്‍ സത്യവാങ്മൂലം സമർപ്പിച്ച എസ്‌എഫ്‌ഐഒ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് അറിയിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് ഡൽഹി ഹൈ കോടതി അറിയിച്ചിട്ടുണ്ട്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും,

സത്യവാങ്മൂലത്തില്‍ വീണ് വിജയനെ ചോദ്യം ചെയ്യ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എസ്‌എഫ്‌ഐഒ ഇപ്പോൾ മാസപ്പടി കേസ് നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയും നൽകുന്നുണ്ട്, ഇനിയും ഈ കാര്യത്തിൽ ഹൈ കോടതിയാണ് തീരുമാനം എടുക്കേണ്ടത് അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മുഖ്യമന്ത്രിയുടെ മകളടക്കം ഉള്ളവർക്കെതിരെ കേസ് വേണോ എന്ന് തീരുമാനിക്കേണ്ടത്.

Tags :