For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എക്‌സാലോജിക്ക് മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

11:42 AM Dec 23, 2024 IST | Abc Editor
എക്‌സാലോജിക്ക് മാസപ്പടി കേസിലെ  എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന്  പരിഗണിക്കും

എക്സാലോജിക് മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസില്‍ വാദം കേള്‍ക്കവേ സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് എസ്എഫ്‌ഐഒ കോടതിയില്‍ ഉന്നയിച്ചത്.എന്നാൽ ഇന്ന് ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ ബെഞ്ച് കേസില്‍ വിശദമായ വാദം കേള്‍ക്കും. അതേസമയം സിഎംആര്‍എല്‍ പണം നല്‍കിയത് ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കാണോ എന്ന് സംശയം ഉണ്ടെന്ന് എസ്എഫ്‌ഐഒ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നുവെന്നും എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചിരുന്നു. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ വിഷയത്തില്‍ മറ്റൊരു അന്വേഷണം നടത്തുന്നത് ചട്ട വിരുദ്ധം ആണെന്നാണ് കേസിലെ സിഎംആര്‍എല്ലിന്റെ വാദം. എന്നാൽ ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.

Tags :