Film NewsKerala NewsHealthPoliticsSports

'പുഷ്‌പാ 2'റിലീസിനിടെ തിരക്കിൽപെട്ട് മരണപ്പെട്ട സ്ത്രീയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു ആശുപത്രി അധികൃതർ

09:53 AM Dec 18, 2024 IST | Abc Editor

'പുഷ്‌പാ 2'റിലീസിനിടെ തിരക്കിൽപെട്ട് മരണപ്പെട്ട സ്ത്രീയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു ആശുപത്രി അധികൃതർ. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകടം പറ്റിയതിനു ശേഷം കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു പിന്നീട് ജീവൻ നിലനിറുത്തിയിരുന്നത്. അപകടം പറ്റിയ കുട്ടിക്ക് മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. പുഷ്‌പാ 2 റിലീസ് ദിന തലേന്ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു.

ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഒമ്പത് വയസുകാരന്‍റെ നില ഗുരുതരമായിരുന്നു. അതേസമയം, തീയറ്റര്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ ജാമ്യത്തിലാണ്. കുട്ടിയെ കാണാൻ പോകാതിരുന്നത് നിയമപ്രശ്‌നങ്ങൾ മൂലമാണെന്ന് അല്ലു അർജുൻ വാർത്താക്കുറിപ്പിലുടെ അറിയിച്ചിരുന്നു.കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു. സാധ്യമായാൽ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു.

അതിനിടെ, അപകടത്തില്‍ സന്ധ്യ തിയേറ്ററിന് ഹൈദരബാദ് പൊലീസ് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. അല്ലു അർജുൻ എത്തുമെന്ന് പൊലീസിനെ അറിയിച്ചില്ല. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല.സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കൽ നോട്ടീസ്. 10 ദിവസത്തിനകം വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

Tags :
'Pushpaa 2 movieActor Allu arjunThe hospital authorities confirmed the brain death of the son of the woman
Next Article