Film NewsKerala NewsHealthPoliticsSports

ഭർതൃ ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

11:28 AM Dec 07, 2024 IST | Abc Editor

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അഭിജിത് പോലീസ് കസ്റ്റഡിയില്‍. ഇന്ദുജയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു അച്ഛൻ പൊലീസില്‍ പരാതി നല്‍യിരുന്നു. ഇന്ദുജയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇന്ദുജയുടെയും , അഭിജിത്തിന്റെയും വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ വീട്ടിൽ കണ്ടെത്തുന്നത്.

കഴിഞ്ഞ ദിവസം ഉച്ചക്കാണ്  വീടിനുള്ളില്‍ ഇന്ദുജയെ  മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും ,എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags :
Husband Abhijit is in police custodyInduja
Next Article