ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം.
ബെയ്‌റൂട്ടിൽ ആഴ്ചകൾക്ക് മുൻപ് നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നസ്രല്ലയുടെ പിൻഗാമിയായി ഭീകര സംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഹാഷിം സഫിദ്ദീൻ എത്തുന്നത്.എന്നാൽ ഇപ്പോൾ ഇസ്രയേൽ ഹാഷിം സഫിദ്ദീനെ വധിച്ചുവെന്ന വിവരംആണ് പുറത്തുവരുന്നത്. ഹിസ്ബുല്ലയുടെ രാഷ്ട്രീയകാര്യസമിതിയുടെ തലവനാണ് ഹാഷിം സഫീദ്ദീൻ.
അതേസമയം, ഇസ്രായേൽ അവകാശവാദത്തോട് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാൽ മൂന്നാഴ്ച്ചക്ക് ബെയ്‌റൂട്ടിൽ ദഹിയയിൽ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.ഹിസ്ബുള്ളയുടെ 25 ഓളം അംഗങ്ങളാണ് ആക്രമണസമയത്ത്അവിടെ ഉണ്ടായിരുന്നത്.ആക്രമണമുണ്ടായതിന് ശേഷം ഹാഷിം സഫിദ്ദീനുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.എന്നാൽ ഈ ആക്രമണത്തിൽ ഹാഷിം സഫിദ്ദീൻകൊല്ലപ്പെട്ടു എന്നുളള സ്ഥിതികരണം ഇസ്രയേൽ സൈന്യം നടത്തിയത്