കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചു വിട്ടു പകരം അഡ്‌ഹോക്ക് കമ്മിറ്റി, എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചു വിട്ടു പകരം അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് ഇനിയും ചുമതല. എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം.ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കേലപ്പെടുത്തിയതിന് പിന്നാലെയാണ് ഇങ്ങനൊരു തീരുമാനം. എന്നാൽ ഏരിയാ കമ്മറ്റി പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇനിയും പുനസംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കൂടാതെ കമ്മറ്റിക്ക് കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ നയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല എന്നതാണ് വിലയിരുത്തല്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ ഏഴംഗ അഡ്‌ഹോക്ക് കമ്മറ്റി ഇന്ന് തന്നെ നിലവില്‍ വരുമെന്നാണ് വിവരം.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി മനോഹരന്‍ കണ്‍വീനറായാണ് അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചത്. എസ് ആര്‍ അരുണ്‍ ബാബു, എസ് എല്‍ സജികുമാര്‍,ബി സത്യദേവന്‍, സന്തോഷ്, ജി മുരളീധരന്‍, ഇക്ബാല്‍ തുടങ്ങിയവരാണ് കമ്മറ്റി അംഗങ്ങള്‍, ലോക്കൽ കമ്മറ്റിയിലെ പ്രശ്നങ്ങൾ അഡ്‌ഹോക്ക് കമ്മറ്റി പരിശോധിക്കും.