Film NewsKerala NewsHealthPoliticsSports

ബി ജെ പി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണമെത്തി; കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇടപാട്, ജെആർപി നേതാവ് പ്രസീത

02:32 PM Nov 01, 2024 IST | suji S

2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണം എത്തിയെന്ന വെളിപ്പെടുത്തലുമായി ജെ ആർപി നേതാവ് പ്രസീത അഴീക്കോട്.ഇങ്ങനൊരു പണമിടപാട് നടന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ്. ബത്തേരിയിൽ എത്തിയത് മൂന്നര കോടി രൂപയാണെന്നും പ്രസീത പറയുന്നു.ബി ജെ പി വയനാട് പ്രസിഡന്റായ പ്രശാന്ത് മലവയലിൻ്റെ സംഘം മഞ്ചേശ്വരത്ത് നിന്നും വയനാട്ടിലേക്ക് പണം കടത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടും അത് ഇപ്പോളും പൂഴ്ത്തിവെക്കുന്നു എന്നാണ് പ്രസീത പറയുന്നത്.

തിരൂർ സതീഷിന്റെ ആരോപണം ശരിയാണ് .എൻഡിഎയുടെ ഭാഗമാകാൻ സികെ ജാനുവിന് 10 ലക്ഷം കൊടുത്തുവെന്നും പ്രസീത കൂട്ടിച്ചേർത്തു. ബത്തേരി ഹോം സ്റ്റൈൽ വച്ച് 25 ലക്ഷവും കൈമാറി. കേരളത്തിൻ്റെ പല ഭാഗങ്ങളിലും പണം എത്തിയിട്ടുണ്ട്. ഇത് ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും, കെ സുരേന്ദ്രനെ സംരക്ഷണം ഈ കാര്യത്തിൽ ലഭിക്കുന്നുണ്ടെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

 

Tags :
JRP leader PraseethaK SurendranKodakara Black Money
Next Article