ജനങ്ങൾ എനിക്ക് നൽകിയ പുഞ്ചിരി ഞാൻ തിരിച്ചു ജനങ്ങൾക്ക് നൽകും; കമ്മ്യുണിസ്റ്റ്കാരുടെ ചിരി ആത്മാർത്ഥതയുടെ, പി സരിൻ
കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർത്ഥതയുടേത് പാലക്കാട് എൽഡിഎഫ് സ്വതന്ത്രസ്ഥാനാര്ത്ഥി പി സരിൻ പറയുന്നു. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണ് അത് താൻ അവർക്ക് തിരിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നത് സരിൻ പറഞ്ഞു.പാലക്കാട്ടെ ജനങ്ങൾക്ക് ഇപ്പോഴുള്ളത് ആശ്വാസമാണ് സരിൻ പറഞ്ഞു. ജനങ്ങളുടെ റിഫ്ലെക്ഷൻ ആകാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ.
ജനങ്ങളായ അവരുടെ നിരാശയും പ്രതീക്ഷയും സന്തോഷവുമെല്ലാം എന്റെ മുഖത്തും കണ്ടേക്കാം. അവർക്കിപ്പോഴുള്ളത് ഒരു ആശ്വാസ൦ മാത്രമാണ് , ഇപ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കാൻ ഒരാളെ കിട്ടിയെന്ന സമാധാനത്തിലാണ് അവർ.കമ്മ്യൂണിസ്റ്റ്കാരന്റെ ചിരി ആത്മാർത്ഥതയുടെ ചിരിയാണ്. എന്നാൽ കാട്ടിക്കൂട്ടലിന്റെ ചിരിയായി കൊണ്ടുനടക്കുന്ന കോൺഗ്രസിന്റെ മുന്നിൽ എല്ലായ്പ്പോഴും സത്യസന്ധമായി പ്രവർത്തിക്കാനും , അവരുടെ ഒപ്പം നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന ചിരിയ്ക്ക് പ്രത്യേക അംഗീകാരം ഉണ്ട് . ഞാൻ ഇതെന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നതാണ് സരിൻ പറഞ്ഞു.