For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മുഖ്യ മന്ത്രിയുമായി കൂടി കാഴ്ച നടത്തി മുനമ്പം സമര സമിതി നേതാക്കൾ

05:04 PM Nov 11, 2024 IST | ABC Editor
മുഖ്യ മന്ത്രിയുമായി കൂടി കാഴ്ച നടത്തി മുനമ്പം സമര സമിതി നേതാക്കൾ

മുനമ്പത്തു നിന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്നു മന്ത്രി പി രാജീവ്. എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സമര സമിതിയുമായി ഉണ്ടായ കൂടി കാഴ്ചക് ശേഷം പ്രതികരികുകയയിരുന്നു അദ്ധേഹം. ഇറങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിച്ചിരുന പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ഒരു ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റിവെക്കേണ്ടിവന്നത്.വിഷയത്തിൽ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും സമാധാനപരാമായി നടത്തുന്ന ഉപവാസ സമരം തുടരുമെന്നും സമരസമിതി നേതാവ് ജോസഫ് ബെന്നി വ്യക്തമാക്കി.

Tags :