Film NewsKerala NewsHealthPoliticsSports

പൂജ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാൻ കൊല്ലം കരുനാഗപ്പള്ളി സ്വദേശി

02:32 PM Dec 05, 2024 IST | Abc Editor

പൂജ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാൻ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നാണ് ദിനേശ് കുമാർ ലോട്ടറി എടുത്തത്. 10 ടിക്കറ്റാണ് ഇയാൾ എടുത്തിരുന്നത്.ദിനേശ് കുമാറിന് ലഭിക്കുന്നത് ആറുകോടി 18 ലക്ഷം രൂപയാണ്. കഴിഞ്ഞ ദിവസമായിരുന്നു കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം എത്തിയിരുന്നത്.

ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്കാണ്. JA 378749, JB 93954, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്.

Tags :
Puja Bumper 1st Prize 12 Crores is from Karunagapally
Next Article