Film NewsKerala NewsHealthPoliticsSports

പൊതു ശത്രുവായ എൻ ഡി എ യെ താഴെ ഇറക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം; കൊടിക്കുന്നിൽ സുരേഷ്

12:10 PM Dec 10, 2024 IST | Abc Editor

രൂപികരിച്ച നാൾ മുതൽ പല അഭിപ്രായങ്ങൾ ഇൻഡ്യ സഖ്യത്തിലുണ്ട് , പക്ഷെ പൊതു ശത്രുവായ എൻഡിഎയെ താഴെ ഇറക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി. പതിനെട്ടാം ലോക് സഭയിൽ പ്രതിപക്ഷം ശക്തരാണ്. പതിനേഴാം ലോകസഭയിൽ പ്രതിപക്ഷം എത്ര വിയോ​ജിപ്പ് പ്രകടിപ്പിച്ചാലും സഭാ നടപടികൾ നടത്തികൊണ്ട് പോകുക എന്നതായിരുന്നു എൻഡിഎയുടെ രീതി. എന്നാൽ ഇപ്പോൾ അം​ഗസംഖ്യ കൂടുതലായതിനാലും ,ശക്തമായതിനാലും നിയമങ്ങൾ എൻഡിഎയ്ക്ക് എളുപ്പത്തിൽ പാസ്സാക്കാൻ കഴിയാത്ത സാഹചര്യമാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

മാധ്യമങ്ങളോട്  സംസാരിക്കുമ്പോഴായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ ഇങ്ങനൊരു  പ്രതികരണം ,എന്നാൽ  കെപിസിസി പ്രസിഡൻ്റ് പദവിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കൊടിക്കുന്നിൽ സുരേഷ് തയ്യാറായില്ല. അതേസമയം തിരഞ്ഞെടുപ്പ് ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ്റെ അഭിപ്രായത്തോടും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. ചുമതലകൾ ലഭിച്ചാലും, ഇല്ലെങ്കിലും എല്ലാവരും പ്രവർത്തിക്കുകയാണ് വേണ്ടത് . ഒരുപാട് നേതാക്കൾ ചുമതല നൽക്കാതെ തന്നെ പ്രവർത്തിക്കാറുണ്ട് അതാണ് കോൺ​ഗ്രസിൻ്റെ രീതി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Tags :
Kodikunnil SureshNDA
Next Article