Film NewsKerala NewsHealthPoliticsSports

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്; പ്രധാന അജണ്ട മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത്

10:29 AM Nov 21, 2024 IST | Abc Editor

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പാർലമെന്റിൽ ഒരുമിച്ച് ഉന്നയിക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും. അതായിരിക്കും ആദ്യം പ്രധാന്യം. കേന്ദ്രത്തിൽ നിന്ന് വിവിധ തരത്തിൽ നേരിടുന്ന അവഗണനയെ പാർലമെന്റിൽ അവതരിപ്പിക്കണമെന്നായിരിക്കും സർക്കാർ അഭ്യർത്ഥിക്കുക രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇന്നത്തേത്. അതേസമയം മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം.

Tags :
Chief Minister Pinarayi VijayanThe meeting of MPwayanadu disaster
Next Article