Film NewsKerala NewsHealthPoliticsSports

പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം അവസാനിച്ചു,എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിച്ചതിന് ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം

03:45 PM Dec 17, 2024 IST | Abc Editor

ക്രിസ്തുമസ്-അര്‍ധ വാര്‍ഷിക പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം അവസാനിച്ചു,പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനും ലഭ്യമായ എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിച്ചതിന് ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. എംഎസ് സൊല്യൂഷൻസ് ഉടമ എംഎസ് സുഹൈബിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യില്ല. കഴിഞ്ഞ ദിവസമാണ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രെെംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് അന്വേഷണം.സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെ എസ് യു നൽകിയ പരാതിയിലാണ് അന്വേഷണം.

https://youtu.be/wmfJ8NUDlT0

Tags :
crime branch team investigating the exam question paper leak incident has ended
Next Article