Film NewsKerala NewsHealthPoliticsSports

മുനമ്പത്ത് നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്  വിശദീകരണം  നൽകി; പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ.

10:47 AM Nov 14, 2024 IST | Abc Editor

മുനമ്പത്ത് നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്തെന്ന് വിശദീകരണം നൽകി മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. അന്ന് വിഎസ് സർക്കാർ നിയമിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത്. മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാൻ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.വിഎസ് സർക്കാർ നിയമിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നിരുന്നു എന്നും അദ്ദേഹം പറയുന്നു.

അന്നത്  കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് പരിഗണിക്കേണ്ടി വന്നത്. സിപിഎം നേതാവ് ടി കെ ഹംസ ചെയർമാൻ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചത് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.വിഎസ് സർക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തിൽ പിണറായി സർക്കാരിനെന്നും , പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

Tags :
Munambam IssuePanakkad Rashidali Shihab Thangal
Next Article