For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണം; മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന്, മുസ്ലീംലീഗ്

10:07 AM Dec 23, 2024 IST | Abc Editor
സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണം  മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന്  മുസ്ലീംലീഗ്

മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലീംലീഗ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണമെന്നും , കൂടാതെ ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് നീങ്ങിയതെന്നും ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സംസാരത്തില്‍ വ്യക്തതയും കൃത്യതയുമുണ്ടെങ്കില്‍, ഇനിയും അനിശ്ചിതമായി നീളില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ അതിന്റെ കൂടെ തന്നെ നില്‍ക്കും എന്നും സലാ൦ പറഞ്ഞു.

സ്വന്തം നിലയ്ക്ക് ലീഗ് അന്ന് നീങ്ങിയത് ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ്, ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കാരണം ജനങ്ങള്‍ ലീഗിനെ വിശ്വസിച്ചേല്‍പ്പിച്ച പണമാണ്,എങ്കിലും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരുകയും വേണം എന്നും സലാം വ്യക്തമാക്കി.അതേസമയം സര്‍ക്കാര്‍ നടപടികള്‍ നാളുകളായി നീളുന്ന സാഹചര്യത്തില്‍ സ്വന്തം നിലയ്ക്ക് തന്നെ സ്ഥലം കണ്ടെത്താനും, വീടുകള്‍ വച്ചു നല്‍കാനുമുള്ള തീരുമാനം ലീഗ് കൈക്കൊള്ളുകയും അതുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. ഈ സമയത്താണ് സഹായം വാഗ്ദാനം ചെയ്ത 38 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയത്. പിന്നാലെയാണ് ലീഗ് ചര്‍ച്ചയ്ക്ക് തയാറെന്ന് അറിയിച്ചത്.

Tags :