പി വി അൻവറുമായി ഒരു ബന്ധവുമില്ല; അന്‍വര്‍ ഡിഎംകെയില്‍ ചേരുന്നുവെന്ന വാർത്ത തെറ്റ്, ദ്രാവിഡ മുന്നേറ്റ കഴകം
പി വി അൻവറുമായി ഒരു ബന്ധവുമില്ല, അന്‍വര്‍ ഡിഎംകെയില്‍ ചേരുന്നുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പാര്‍ട്ടി വക്താവ് ടികെഎസ്. ഇളങ്കോവന്‍ തള്ളിക്കളഞ്ഞതാണ് പാര്‍ട്ടിയുടെ കേരള ഇന്‍-ചാര്‍ജ് ജി. മോഹന്‍ദാസ് വ്യക്തമാക്കി.കൂടാതെ അൻവർ പാര്‍ട്ടിയുടെ കൊടിയും മറ്റും ഉപയോഗിച്ചതിനെ കേന്ദ്ര നേതൃത്വം ശക്തമായി താക്കീതും നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ മകനെ ഡിഎംകെ യൂത്ത് വിങ് ജോയന്റ് സെക്രട്ടറിയാക്കി എന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്.
എന്നാൽ ഡിഎംകെ കേരള ഘടകം അഞ്ചിന് ചേലക്കരയില്‍ വിശദീകരണയോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. അതുപോലെ തങ്ങള്‍ക്ക് അങ്ങനൊരു സ്ഥാനാര്‍ത്ഥിയേ ഇല്ലെന്നാണ് ഡിഎംകെ ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പിവിഅന്‍വര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഡിഎംകെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.