For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പിണറായി സർക്കാർ എന്താണ് ചെയ്‌തത്‌? 1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്‌തു എന്നത് മാത്രമാണ് പിണറായി സർക്കാരിന്റെ ആകെ ഭരണം നേട്ടം,സന്ദീപ് വാര്യർ

02:23 PM Dec 07, 2024 IST | Abc Editor
പിണറായി സർക്കാർ എന്താണ് ചെയ്‌തത്‌  1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്‌തു  എന്നത് മാത്രമാണ് പിണറായി സർക്കാരിന്റെ ആകെ ഭരണം നേട്ടം സന്ദീപ് വാര്യർ

സംസ്ഥാന സർക്കാർ സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.തന്റെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു സന്ദീപ് വാര്യരുടെ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ. പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കുന്നു, ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു,അതുപോലെ ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം, മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല സന്ദീപ് വാര്യർ പറയുന്നു.

എന്താണ് പിണറായി സർക്കാർ ചെയ്യ്തത്? 1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടമെന്നും സന്ദീപ് വാര്യർ തന്റെ ഫേസ് ബുക്കിൽ കുറിച്ച്. അതേസമയം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞിരുന്നു.

Tags :