മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറുമാറ്റത്തിനു തടയിടാൻ പദ്ധതി തയ്യാറാക്കി പ്രതിപക്ഷ സഖ്യം
മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറുമാറ്റത്തിനു തടയിടാൻ പദ്ധതി തയ്യാറാക്കി പ്രതിപക്ഷ സഖ്യം. തെരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപെട്ടിരുന്നു. മുഖ്യമന്ത്രി ആരാവുമെന്ന് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
165 സീറ്റുവരെ കിട്ടുമെന്നാണ് പ്രതിപക്ഷ പാർട്ടിയുടെ പ്രതീക്ഷ. എന്നാല്‍ ജയിച്ച് വരുന്ന എംഎല്‍എമാരെ പിടിച്ച് നിര്‍ത്താനാവുമോ എന്ന കാര്യത്തില്‍ സംശയം നിലനിൽക്കുന്നു. കോഴ കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ആളുണ്ടാവുമെന്ന തിരിച്ചറിവിലാണ് റിസോര്‍ട്ടിലേക്ക് എംഎല്‍എ മാറ്റാനുള്ള തീരുമാനം നടപ്പിലാക്കുന്നത് . 2019ല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപി ബന്ധം അവസാനിപ്പിച്ച പാര്‍ട്ടിയാണ് ശിവസേന. എന്നിട്ടും ഇത്തവണ ഭൂരിപക്ഷം കിട്ടിയാല്‍ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്.
അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അതേപടി സംഭവിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി . ഉയര്‍ന്ന പോളിംഗ് ശതമാനവും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് വിലയിരുത്തല്‍. ശക്തി മേഖലകളായ വിദര്‍ഭ പശ്ചിമ മഹാരാഷ്ട്രാ എന്നിവിടങ്ങില്‍ പോളിംഗ് ഉയര്‍ന്നതില്‍ കോണ്‍ഗ്രസ് സഖ്യവും പ്രതീക്ഷ വയ്ക്കുന്നുണ്ട്.