For the best experience, open
https://m.abcmalayalamonline.com
on your mobile browser.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി സി പി എം പോലീസ് രാഷ്ട്രീയ ദുരുപയോഗം ചെയ്യുന്നു; കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ്

01:08 PM Nov 07, 2024 IST | suji S
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി സി പി എം പോലീസ് രാഷ്ട്രീയ ദുരുപയോഗം ചെയ്യുന്നു   കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്  പരാതി നൽകി പ്രതിപക്ഷ നേതാവ്

ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും, മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും.

ഇങ്ങനൊരു തെരച്ചിൽ നടത്തുന്നതിന് സംബന്ധിച്ചു ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും സി പി എം പോലീസ് നടപ്പിലാക്കിയിരുന്നില്ല. കൂടാതെ ഈ പോലീസിനൊപ്പം പരിശോധനക്ക് എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നുള്ളതും നിയമവിരുദ്ധം തന്നെയാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധന പുലര്‍ച്ചെ 2:30 ആയപ്പോള്‍ മാത്രമാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍.ഡി.എം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പരാതിയിൽ പ്രതിപക്ഷ നേതാവ് പറയുന്നു.

Tags :