Film NewsKerala NewsHealthPoliticsSports

ട്രോളി ബാഗ് വിവാദത്തിൽ പാലക്കാട് പോലീസ് സംഘം ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്തു

04:44 PM Dec 07, 2024 IST | Abc Editor

ട്രോളി ബാഗ് വിവാദത്തിൽ പാലക്കാട് പോലീസ് സംഘം ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്തു, കൊല്ലത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്. എന്നാൽ നേരത്തെ ഷാനിമോൾ ഉസ്മാന്റെ മൊഴി പോലീസ് സംഘം എടുത്തിരുന്നു. ഷാനിമോൾ ഉസ്മാനിൽ നിന്നും ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് അന്വേഷിച്ചത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പാലക്കാട് എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.എന്നാൽ തെളിവ് കാണാത്ത സ്ഥിതിക്ക് തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സി.പി.എം. നേതാക്കളുടെ പരാതിയില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സി.സി.ടി.വികളും പരിശോധിക്കുകയും ചെയ്യ്തിരുന്നു.

Tags :
Palakkad police teamthe statement of Bindu Krishna in the trolley bag controversy
Next Article