Film NewsKerala NewsHealthPoliticsSports

ദിവ്യക്കെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചുകൊള്ളാം;  മാധ്യമങ്ങൾ അതിന് തെറ്റായ രീതിയിൽ കാണേണ്ട, എം വി ഗോവിന്ദൻ 

12:33 PM Oct 30, 2024 IST | suji S

പി പി ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടി ശരിയായ നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യക്കെതിരെയുള്ള നടപടി എന്തെന്ന് പാര്‍ട്ടി ആലോചിച്ചോളാം, അതു മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമില്ലാ എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിയായി തീരുമാനിക്കപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്താല്‍ ആദ്യം ആശുപത്രിയിലും ,കോടതിയുടെ മുന്നിലും, ജയിലിലും എത്തിക്കുകഎന്നതാണ് ഇപ്പോൾ ആ മൂന്ന് പ്രക്രിയയല്ലേ നടന്നത് എന്നും എം വി ഗോവിന്ദൻ പറയുന്നു.

അതിനെ തെറ്റായ രീതിയില്‍ വിശദീകരിക്കേണ്ട  മാധ്യമങ്ങള്‍,മാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള പുകമറയില്‍ നിന്നുകൊണ്ട് പ്രതിപക്ഷ നേതാവ്  ഉള്‍പ്പടെ  ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഈ കാര്യത്തിൽ ഗവൺമെന്റ് നല്ലൊരു നിലപാടാണ് എടുത്തിരിക്കുന്നത്, പോലീസ് അതിൽ തെറ്റ് ഒന്നും ചെയ്യ്തിട്ടില്ല, ഇനിയും ദിവ്യക്കെതിരെയുള്ള നടപടി പാർട്ടി ആലോചിക്കും അത് തത്കാലം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല എം വി ഗോവിന്ദൻ പറഞ്ഞു.

Tags :
MV GovindanP P Divya
Next Article