For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മന്ത്രി സജി ചെറിയാന്റെ മല്ലപള്ളി പ്രസംഗത്തിൽ സി ബി ഐ അന്വേഷണം ആവശ്യപെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണനയിൽ

09:48 AM Nov 02, 2024 IST | suji S
മന്ത്രി സജി ചെറിയാന്റെ മല്ലപള്ളി പ്രസംഗത്തിൽ സി ബി ഐ അന്വേഷണം ആവശ്യപെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണനയിൽ

മന്ത്രി സജി ചെറിയാന്റെ മല്ലപള്ളി പ്രസംഗത്തിൽ സി ബി ഐ അന്വേഷണം ആവശ്യപെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണനയിൽ, ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചു എന്നുള്ള ആരോപണം ആയിരുന്നു പോലീസ് കണ്ടെത്തിയത്, എന്നാൽ ഹർജിയിൽ ഭരണത്തിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ്, കോടതി പോലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ മുൻപേ നിർദേശിച്ചിരുന്നു. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ പ്രസം​ഗത്തിൽ വിശദീകരിച്ചിരുന്നു.

തന്റെ നിലപാട് തന്നെ ഭരണഘടനയെ സംരക്ഷിക്കുക എന്നത് തന്നെയാണ്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് താൻ സൂചിപ്പിച്ചതും മന്ത്രി പറയുന്നു. കൂടാതെ താൻ ഭരണഘടനക്ക് എതിരെ ഒന്നും പറഞ്ഞിട്ടുമില്ലെന്നും. അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇങ്ങനൊരു വിശദീകരണം അദ്ദേഹം നടത്തിയത് ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടു തന്നെയാണ്. താൻ അംബേദ്‌കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. പറയാത്ത കാര്യങ്ങൾ പറഞ്ഞിതിൽ വേദന തോന്നുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Tags :