Film NewsKerala NewsHealthPoliticsSports

റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ എം വി ഗോവിന്ദനടക്കം 16 പേരുടെ വിവരങ്ങൾ പോലീസ് ഹൈ കോടതിക്ക് കൈമാറി

12:31 PM Dec 18, 2024 IST | Abc Editor

വഞ്ചിയൂർ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ എം വി ഗോവിന്ദനടക്കം 16 പേരുടെ വിവരങ്ങൾ പോലീസ് ഹിഗ് കോടതിക്ക് കൈമാറി. ഹിഗ് കോടതി നിർദേശിച്ചത് ഇവർക്കെതിരെ കേസെടുക്കുമെന്ന് സൂചന. സമ്മേളനത്തിൽ പങ്കെടുത്ത ആൾ എന്ന നിലയിലാണ് ഗോവിന്ദൻ അടക്കുമുള്ള ആളുകളുടെ വിവരങ്ങൾ പോലീസ് കോടതിക്ക് കൈമാറിയത്. ഈ വിഷയത്തിൽ ഹൈക്കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് ഗോവിന്ദനടക്കമുള്ളവരെയും പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള നീക്കം.

ഈ സമ്മേളനത്തിനായി ഉപയോഗിച്ച മൈക്ക് സെറ്റും പന്തൽസാമഗ്രികളും ഈ മാസം ആറിനു പൊലീസ് പിടിച്ചെടുത്തിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ സിപിഐ അനുകൂല സംഘടന റോഡിലേക്കിറക്കി സ്റ്റേജ് കെട്ടിയ സംഭവത്തിലും മൈക്കും ,കസേരകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാളയം ഏരിയ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയ സംഭവത്തിൽ അഞ്ഞൂറോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പാളയം ഏരിയ സെക്രട്ടറിയടക്കമുള്ളവരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയെങ്കിലും സംസ്ഥാന നേതാക്കളെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നു.

Tags :
High courtMV Govindanstage was held on the road.
Next Article