മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ച നടന്‍ ഗണപതിക്കെതിരെ പൊലീസ് കേസെടുത്തു.
11:59 AM Nov 25, 2024 IST | Abc Editor
മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ച നടന്‍ ഗണപതിക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസ൦ ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ അപകടകരമാംവിധം കാര്‍ ഓടിച്ചുവന്ന നടനെ കാര്‍ തടയുകയായിരുന്നു പോലീസ്. കളമശേരി പൊലീസാണ് നടനുമേൽ കേസെടുത്തത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വാഹനം ഓടിച്ചിരുന്ന ഗണപതി മദ്യപിച്ചിരുന്നതായി മനസ്സിലാക്കിയത്.
നടനെയും വാഹനമടക്കം പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ക്കൊപ്പമാണ് ഗണപതി സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു. നടൻ ഗണപതിയെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും , പിന്നീട് ജാമ്യത്തില്‍ നടന് വിട്ടയ്ക്കുകയും ചെയ്യ്തു.