സജി ചെറിയാന്റെ വിവാദ പ്രസംഗം കാണുകയോ ,പ്രസിദ്ധീകരിക്കുകയോ ചെയ്ത മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താതെ പോലീസ് തീരുമാനം എടുത്തു, കുറ്റപ്പെടുത്തലുമായി കോടതി
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം കാണുകയോ ,പ്രസിദ്ധീകരിക്കുകയോ ചെയ്ത മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താതെയാണ് പോലീസ് തീരുമാനം എടുത്തതെന്ന് കുറ്റപ്പെടുത്തലുമായി കോടതി. ആ പാർട്ടി യോഗത്തിൽ പങ്കെടുത്തവരുടെ മാത്രമാണ് മൊഴിയെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ വിഡിയോ കണ്ടെന്ന മൊഴിയാണു കൂടുതലും രേഖപ്പെടുത്തിയത്. ഇതു കേസിനെ ദുർബലമാക്കി. നിർണായകമായ പെൻഡ്രൈവും സിസിടിവി ദൃശ്യങ്ങളും ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും റിപ്പോർട്ട് കാത്തുനിന്നില്ല.
ഇതു ശ്രദ്ധിക്കാതെ അന്തിമ റിപ്പോർട്ട് അംഗീകരിച്ചതിൽ മജിസ്ട്രേട്ട് കോടതി തെറ്റു വരുത്തിയെന്നും കോടതി പറഞ്ഞു. അന്നു തിരുവല്ല ഡിവൈഎസ്പി ആയിരുന്ന ടി.രാജപ്പനാണ് അന്വേഷണം നടത്തിയത്. 2 മണിക്കൂർ 28 മിനിറ്റ് വരുന്ന വീഡിയോ കണ്ടെത്താൻ കഴിയുന്നില്ല എന്ന വാദമാണ് പോലീസ് പറഞ്ഞിരുന്നത്. ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ഭരണഘടനയെ വിമർശിക്കുന്നതു കുറ്റകരമല്ലെന്നു കോടതി പറഞ്ഞു. എന്നാൽ, സജി ചെറിയാന്റെ പ്രസംഗം ഭരണഘടനയിൽ മാറ്റം വരുത്താനുള്ളതോ ചർച്ചക്ക് വേണ്ടിയോ അല്ലായിരുന്നു എന്നും കോടതി വ്യക്തമാക്കി.