For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നവീൻ ബാബു തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്,എന്നാൽ മൃതുദേഹത്തിന്റെ ഇൻക്വസ്റ്റ് പരിശോധനക്ക് മുൻപ് തങ്ങളെ പോലീസ് അറിയിച്ചില്ലെന്ന് കുടുംബം

11:12 AM Dec 07, 2024 IST | Abc Editor
നവീൻ ബാബു തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നാൽ മൃതുദേഹത്തിന്റെ  ഇൻക്വസ്റ്റ് പരിശോധനക്ക് മുൻപ് തങ്ങളെ പോലീസ് അറിയിച്ചില്ലെന്ന് കുടുംബം

കണ്ണൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണം തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നവീന്റെ ശരീരത്തിൽ സംശയകരമായ പരുക്കുകളോ ,പാടുകളോ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ നവീൻ ബാബുവിന്റെ മൃതദേഹത്തിൽ തങ്ങൾ എത്തുന്നതിനു മുൻപ് ഇൻക്വസ്റ്റ് പരിശോധന നടത്തുന്നത് അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം എത്തിയിരുന്നു.ഇൻക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീൻ ബാബുവിൻ്റെ ബന്ധു അനിൽ പി നായർ മാധ്യമങ്ങളോട് പറഞ്ഞു.

നവീന്റെ മൃതദേഹ൦ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ട൦ ചെയ്യാനായി കൊടുക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേ പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളൂവെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൻക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പിന്നീട് പൊലീസ് അറിയിച്ചത്. അതിനുമുൻപ് അനുമതി നേടിയിരുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. കോടതിയെ അറിയിച്ചത് ആശങ്കകളും സംശയങ്ങളും മാത്രമാണ്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പോലും സൂക്ഷിച്ചിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു.

Tags :