Film NewsKerala NewsHealthPoliticsSports

ഇസ്രയേൽ ,ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ വെടിനിർത്തൽ നിർദേശം  മുന്നോട്ട് വെച്ച് ഈജിപ്റ്റ്  പ്രസിഡന്റ് 

10:26 AM Oct 28, 2024 IST | suji S

ഇസ്രയേൽ ,ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ വെടിനിർത്തൽ നിർദേശം  മുന്നോട്ട് വെച്ച് ഈജിപ്റ്റ്  പ്രസിഡന്റ് ആബ്ദെൽ ഫത്താഹ് എൽ-സിസി. ഗാസയിലെ ബന്ദികളെ വിട്ടയ്ക്കാനും,പൂർണ്ണ വെടിനിർത്തലിന് വഴിയൊരുക്കുന്നു എന്നുളള നിർദേശമാണ് ഈജിപ്‌റ്റ് പ്രസിഡന്റെ മുന്നോട്ട് വെച്ചത്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ആബ്ദെൽ ഫത്താഹ് എൽ-സിസി സർക്കാർ. ഗാസയിൽ ബന്ദികളാക്കിയ നാല് പേരുടെ മോചനം സാധ്യമാക്കുകയും, രണ്ട് ദിവസത്തെ പൂർണ്ണ വെടിനിർത്തലുമാണ് നിർദേശം.

ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ്ണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട് പത്ത് ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തും കെയ്റോയിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു.

അതേസമയം അബുദൽ ഫത്താഹ് അൽസീസിയുടെ ഈ നിർദേശത്തോട് ഇസ്രയേലോ ,ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നിർദേശങ്ങൾ ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പലസ്തീനീയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

Tags :
Egypt President Abdel Fattah El-Sisiwar between Israel and Hamas
Next Article