For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വയനാട് ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനത്തിന്, അതേക്കുറിച്ചു അടിസ്ഥാന ധാരണയില്ലാത്തത് മുഖ്യ മന്ത്രിക്ക്; വി മുരളീധരൻ

04:29 PM Dec 10, 2024 IST | Abc Editor
വയനാട് ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനത്തിന്  അതേക്കുറിച്ചു അടിസ്ഥാന ധാരണയില്ലാത്തത് മുഖ്യ മന്ത്രിക്ക്  വി മുരളീധരൻ

ദുരന്ത നിവാരണത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, കൂടാതെ അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിൻ്റെ കയ്യിൽ പോലും കണക്കില്ലാ വി മുരളീധരൻ കുറ്റപ്പെടുത്തി.സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ല അദ്ദേഹം ചോദിച്ചു.

കടങ്ങൾ എഴുതിത്തള്ളണം എന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷേ സർക്കാരിൻ്റെ കയ്യിൽ കണക്കുമില്ല . എത്ര എഴുതി തള്ളണം എന്ന് അറിയില്ല. കടം എത്ര ഉണ്ട് എന്ന കണക്കും സർക്കാരിന് അറിയില്ല.കൂടാതെ ഒരു മുൻ എംഎൽഎയുടെ കുടുംബത്തിൻ്റെ കടം വീട്ടാൻ ദുരിതാശ്വാസ ഫണ്ട് എടുത്തുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. വീട് പണിയാൻ സർക്കാർ സ്ഥലം കണ്ടെത്തിയോ? പണം വേണമെന്ന് പറയുന്നു, പക്ഷേ സ്ഥലം എവിടെ എന്ന് പറയുന്നില്ല. ദുരിതാശ്വാസ നിധിയിൽ 688 കോടി കിട്ടിയതിൽ 7 കോടി മാത്രമാണ് ചെലവാക്കിയത്. ഇത് ഉരുൾപൊട്ടൽ നടന്ന ശേഷം പിരിച്ചതാണെന്നും മുരളീധരൻ പറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി കേരളം കണക്ക് നൽകിയില്ലെന്ന വാദം തെറ്റെന്ന് പറഞ്ഞിരുന്നു.

Tags :