രാമക്ഷേത്രം ഒരു വികാരമായിരുന്നു, എന്നാൽ എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ട; ആർഎസ്എസ് തലവൻ മോഹൻ ഭഗവത്
രാമക്ഷേത്രം ഒരു വികാരമായിരുന്നു, എന്നാൽ എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ട; ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. കഴിഞ്ഞ ദിവസങ്ങളിൽ ബംഗാളിലും രാമക്ഷേത്രം നിര്‍മിക്കും എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല, ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും മോഹൻ ഭഗവത് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ബി ജെപി ശ്ചിമ ബംഗാളിൽ രാമക്ഷേത്രം നിർമിക്കുമെന്നു പറഞ്ഞിരുന്നത്. അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് ബഹ്‌റാംപൂരിൽ ക്ഷേത്രം നിർമിക്കുന്നതെന്നായിരുന്നു സൂചന.
ഈ പ്രഖ്യാപനം ബിജെപി മുർഷിദാബാദ് ഘടകമാണു നടത്തിയത്. മുർഷിദാബാദ് ജില്ലയിലെ ബെൽദാംഗയിൽ പള്ളി നിർമിക്കുമെന്ന് അടുത്തിടെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹൂമയൂൺ കബീർ പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ അയോധ്യയിൽ 1992 ഡിസംബർ ആറിനു തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ മാതൃകയിലായിരിക്കും പള്ളി നിർമിക്കുകയെന്നും സൂചന ഉണ്ടായിരുന്നു. എംഎൽഎയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബിജെപി ജില്ലാ ഘടകം പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.