Film NewsKerala NewsHealthPoliticsSports

നല്ല പ്രതീക്ഷയോടെ യു ഡി എഫ് കൊണ്ടുവന്ന സ്മാർട്ട് സിറ്റി പദ്ധതി എൽ ഡി എഫ് സർക്കാർ ഞെക്കി കൊന്നു; നഷ്‌ടപരിഹാരം തരുന്നതോടെ പരാജയം പൂർണ്ണമായി,പി കെ കുഞ്ഞാലികുട്ടി

03:26 PM Dec 05, 2024 IST | Abc Editor

നല്ല പ്രതീക്ഷയോടെ യു ഡി എഫ് കൊണ്ടുവന്ന സ്മാർട്ട് സിറ്റി പദ്ധതി എൽ ഡി എഫ് സർക്കാർ ഞെക്കി കൊന്നു; നഷ്‌ടപരിഹാരം തരുന്നതോടെ പരാജയം പൂർണ്ണമായി പി കെ കുഞ്ഞാലികുട്ടി. വലിയ സംരംഭങ്ങളോടുള്ള എൽഡിഎഫ് സർക്കാരിന്റെ നെഗറ്റീവ് നയമാണിത് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനൊരു പിന്മാറ്റം എന്നത് കേരളീയരോട് സർക്കാർ വിശദീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.സ്മാർട്ട് സിറ്റി വിഷയത്തിൽ സർക്കാർ വിമുഖത ആണ് പുലർത്തിയത് എന്നും കുഞ്ഞാലികുട്ടി പറഞ്ഞു. കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിയില്‍ സർക്കാർ കാര്യക്ഷമത കാണിച്ചില്ലെന്നും ,അതിനെ കൊല്ലാകൊല ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് കൊണ്ടുവന്ന ഈ പദ്ധതിയോട് എൽഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തിൽ തന്നെ വളരെ വ്യക്തമായിരുന്നു. ഈ വിഷയത്തിൽ എൽ ഡി എഫ് സർക്കാർ ഏത് സ്മാർട്ട് സിറ്റി എന്ത് സ്മാർട്ട് സിറ്റി എന്നാണ് ചോദിച്ചത്. അതുകൊണ്ട് യുഡിഎഫ് വെറുതെയിരിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

Tags :
PK KunhalikuttySmart City projectUDF with good hopes was crushed by the LDF government
Next Article