കെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും
04:02 PM Nov 14, 2024 IST | ABC Editor
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാകും മൊഴി എടുക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളിൽ കുടുംബം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മൊഴി എടുക്കാൻ എത്തുന്നത്.
അതേസമയം, നവീൻ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ടി വി പ്രശാന്തൻ മൊഴി നൽകി. കണ്ണൂർ ടൗൺ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തത്.